സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ
അനുദിനം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും 9000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്കയുണ്ടാക്കുന്ന നിരക്കുകളാണ്. നിലവില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിതതുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്.